വീണ്ടും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

വീണ്ടും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി.
പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഈ വര്‍ഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയില്‍ അത് പ്രതിഫലിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു.
5.75 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ. വളര്‍ച്ച നിരക്ക് കുറഞ്ഞതും അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ സ്ഥിതിവിശേഷവുമാണ് റിപ്പോ നിരക്ക് കുറക്കാന്‍ ആര്‍.ബി.ഐയെ പ്രേരിപ്പിച്ചത്. രാജ്യത്തെ വളര്‍ച്ച നിരക്ക് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ആറ് ശതമാനത്തിനും താഴേക്ക് പോയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close