ഇനി ബിസിനസുകാരിയായി ജീവിക്കണം

ഇനി ബിസിനസുകാരിയായി ജീവിക്കണം

രാംനാഥ് ചാവ്‌ല
ഇനിയുള്ള കാലം ബിസിനസുകാരിയായി ജീവിക്കണമെന്ന് നടി റിച്ച ഗംഗോപാധ്യായ. അഭിനയവും ഗ്ലാമറും ഏറെ മടുത്തു. ഞാന്‍ ഇനിയും അഭിനയിക്കുമെന്നാണ്് ചിലര്‍ കരുതുന്നത്. എന്നാല്‍ ഞാനിനി അങ്ങോട്ടേക്കില്ലെന്നും റിച്ച പറഞ്ഞു.
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒലിന്‍ സ്‌കൂള്‍ഓഫ് ബിസിനസില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയായ റിച്ചയുടെ ശ്രദ്ധ മുഴുവന്‍ തന്റെ പഠന ത്തിലാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിയാലും ഒരു ബിസിനസുകാരിയായി ഒതുങ്ങാനാണ് ആഗ്രഹമെന്നും റിച്ച പറയുന്നു.
റിച്ചയെ അറിയില്ലേ..ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിച്ചയുടെ അരങ്ങേറ്റം. മയക്കം എന്ന എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴില്‍ എത്തിയതോടെ നടി എന്ന നിലയില്‍ റിച്ച പ്രശസ്തയായി. ചിത്രത്തിലെ അഭിനയത്തിന് ഒത്തിരി പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ലഭിച്ചു. തുടര്‍ന്ന് ചിമ്പുവിനൊപ്പം അഭനിയിച്ച ഒസ്തി സൂപ്പര്‍ ഹിറ്റായി. തുടര്‍ന്ന് റിച്ച വീണ്ടും തെലുങ്കിലേക്ക് പോയി. 2013ല്‍ പ്രഭാസിനൊപ്പം മിര്‍ച്ചിയില്‍ നായികയായി. ഗ്ലാമറിന്റെയും തിരക്കിന്റെയും ലോകം മടുത്തു തുടങ്ങിയ റിച്ച മിര്‍ച്ചിയോടെ അഭിനയത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close