സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്ന അന്ന് തന്നെ ആനുകൂല്യങ്ങള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്ന അന്ന് തന്നെ ആനുകൂല്യങ്ങള്‍

ഫിദ-
കണ്ണൂര്‍: വിരമിക്കുന്ന അന്നുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി. ഓരോവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ആ തീയതി മുതല്‍ 18മാസത്തിനുളളില്‍ വിരമിക്കുന്നവരുടെ പട്ടിക സ്പാര്‍ക്കില്‍നിന്ന് ഓഫീസ് മേലധികാരിക്കും പ്രിസത്തിനും നല്‍കണം. ഇതിലുള്‍പ്പെട്ടവര്‍ക്ക് 18മാസം മുമ്പ്, 12മാസം മമ്പ്, പിന്നീട് ഓരോ മാസവും എന്ന രീതിയില്‍ അപേക്ഷ നല്‍കുന്നതുവരെ എസ്.എം.എസ്.അലര്‍ട്ട് നല്‍കും.
അപേക്ഷ കിട്ടുന്നമുറക്ക് പ്രിസത്തില്‍നിന്ന് സ്പാര്‍ക്കിലേക്ക് ഈ അറിയിപ്പ് നല്‍കണം. എല്ലാവരുടെയും അപേക്ഷകള്‍ വിരമിക്കുന്നതിന് ആറുമാസം മുന്‍പുതന്നെ പെന്‍ഷന്‍ അനുവദിക്കുന്ന വിഭാഗത്തിലേക്ക് നല്‍കുന്നുണ്ടെന്ന് മേലധികാരി ഉറപ്പാക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടി വരും.
എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ളവരുടെ അപേക്ഷ അധ്യയനവര്‍ഷാവസാനമാകാന്‍ കാക്കാതെ വിരമിക്കല്‍ തീയതിക്ക് ആറുമാസം മുന്‍പുതന്നെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശമ്പളവര്‍ധനവിന് കാക്കാതെ അപേക്ഷിക്കുന്ന സമയത്തെ ശമ്പളം അടിസ്ഥാനമാക്കി അപേക്ഷ നല്‍കണം. ഓഫീസ് മാറ്റം വരുന്നവരുടെ കാര്യത്തില്‍ ബാധ്യതകള്‍ അവസാന ശമ്പള സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. പണം, സ്‌റ്റോര്‍ എന്നിവ കൈകാര്യംചെയ്യുന്നവര്‍, പദ്ധതി നിര്‍വഹണം, അച്ചടക്കനടപടി നേരിടുന്നവര്‍ എന്നിവരുടേതല്ലാത്തവരുടെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷം മുമ്പുള്ളത് തിട്ടപ്പെടുത്തി നല്‍കണം. ഇവരുടെ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് വിരമിച്ച് ആറുമാസത്തിനകം ഓഫീസ് മേലധികാരി നല്‍കണം. അതിനുശേഷം ബാധ്യത കണ്ടെത്തിയാല്‍ ഓഫീസ് മേധാവിയില്‍ നിന്നീടാക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close