വിരമിക്കല്‍ ജീവിതം സുരക്ഷിതമാക്കാന്‍

വിരമിക്കല്‍ ജീവിതം സുരക്ഷിതമാക്കാന്‍

ഫിദ-
തിരു: ജോലിക്കാലത്തിന് ശേഷം വിരമിക്കല്‍ ജീവിതം സുരക്ഷിതമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതില്‍ പ്രധാനം സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ്.

വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ജോലിയുള്ള കാലത്തെ നിക്ഷേപവും പെന്‍ഷനുമാണ് പലര്‍ക്കും ആശ്രയമാവുന്നത്.

പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ക്ക് കീഴില്‍ വരാത്തവര്‍ക്ക് വിരമിക്കല്‍ കാലത്തേക്ക് പണം കരുതേണ്ടതുണ്ട്. മാസത്തില്‍ സ്ഥിര വരുമാനം ലഭിക്കുന്ന പദ്ധതികളാണ് അനുയോജ്യം. ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കുന്ന അഞ്ച് പദ്ധതികളാണ് ചുവടെ.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന നടപ്പിലാക്കുന്നത്. 10 വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തണം. ഇത് വഴി മാസത്തിലോ െ്രെതമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ സ്ഥിരം വരുമാനം നേടാം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. ഉയര്‍ന്ന പ്രായ പരിധി ഈ പദ്ധതിക്കില്ല. നിക്ഷേപിക്കാനുള്ള ഉയര്‍ന്ന പരിധി 15 ലക്ഷമാണ്. നിക്ഷേപകന് പങ്കാളിയുമായി ചേര്‍ന്ന് 30 ലക്ഷം വരെ നിക്ഷേപിക്കാം. 202223 സാമ്പത്തിക വര്‍ഷത്തില്‍ പിഎംവിവിവൈയില്‍ ചേരുന്നവര്‍ക്ക് 7.40 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഈ നിരക്ക് കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപകന് ലഭിക്കും. കാലയളവ് മുഴുവന്‍ പെന്‍ഷന്‍ നേടാം.

2020 ല്‍ ആരംഭിച്ച പദ്ധതി 2023 മാര്‍ച്ച് 31 നീട്ടിയത് വയോജനങ്ങള്‍ക്ക് മികച്ച അവസരമാണ്. ചേരാന്‍ ഉദ്യേശിക്കുന്നവര്‍ 2023 മാര്‍ച്ച് 31നകം പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close