രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല അടുത്ത മൂന്നു വര്‍ഷം കൊണ്ട് കുതിച്ചുചാടുമെന്ന് സൂചന. രാജ്യത്തെ ആറ് മുന്‍നിര വിപണികളില്‍ നിന്നായി റീറ്റെയ്ല്‍ രംഗം 1,71.800 കോടി രൂപയുടെ വളര്‍ച്ചയിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ 87,100 കോടി രൂപയുടേതാണ് ഈ വിപണി. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയും റീറ്റെയേലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലേതാണ് ഈ വിവരമുള്ളത്.
റീറ്റെയ്ല്‍ ഷോപ്പുകളിലൂടെയും ഓണ്‍ലൈനിലൂടെയുമുള്ള വില്‍പ്പനയിലൂടെയാവും ഈ നേട്ടം കൈവരിക്കുക. രാജ്യത്തെ പ്രധാന റീറ്റെയ്ല്‍ മേഖലകളായ ദേശീയ തലസ്ഥാന മേഖല, മുംബൈ, ചെന്നൈ, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവയാകും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുക. ഈ ആറു നഗരങ്ങളിലെ മാളുകളിലെയും ഷോപ്പിംഗ് തെരുവുകളിലെയും ഷോപ്പുകളും രാജ്യത്തെ റീറ്റെയ്ല്‍ സ്‌റ്റോറുകളുമടക്കം 45,00050000 ഷോപ്പുകളെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയില്‍ മോഡേണ്‍ റീറ്റെയ്‌ലിംഗ് ഇപ്പോഴത്തെ 19 ശതമാനത്തില്‍ നിന്ന് 24 ശതമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്ലാസ്റ്റിക് മണിയുടെയും മൊബൈല്‍വാലറ്റുകളുടെയും പുതിയ സാങ്കേതിക വിദ്യകളുടെയും കടന്നു വരവ് റീറ്റെയ്ല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.