റീറ്റെയല്‍ മേഖലയില്‍ 2.5 കോടി പേര്‍ക്ക് തൊഴിലവസരം

റീറ്റെയല്‍ മേഖലയില്‍ 2.5 കോടി പേര്‍ക്ക് തൊഴിലവസരം

ഫിദ-
കൊച്ചി: റീറ്റെയല്‍ മേഖലയില്‍ 2030 ഓടെ 2.5 കോടി പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ഏപ്രിലിലെ കണക്കു പ്രകാരം ഈ മേഖലയിലെ തൊഴിലസവരങ്ങളില്‍ 47 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അടുത്ത അഞ്ചു വര്‍ഷം കൊണ്ട് റീറ്റെയ്ല്‍ മേഖല 2030 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ കൊമേഴ്‌സ് മേഖലയിലാകും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്ന് മോണ്‍സ്റ്റര്‍ ഡോട്ട്‌കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശേഖര്‍ ഗരിസ അഭിപ്രായപ്പെടുന്നു. അനലിറ്റിക്‌സ്, ഓട്ടോമേഷന്‍, എഐ, മെഷീന്‍ ലേണിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ തൊഴില്‍ ലഭിക്കും.

ഇ കൊമേഴ്‌സിനൊപ്പം സോഷ്യല്‍ കൊമേഴ്‌സ് ആണ് രാജ്യത്ത് കൂടുതല്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സോഷ്യല്‍ കൊമേഴ്‌സ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കൂടിയിട്ടുണ്ട്.

വന്‍തോതില്‍ ഗിഗ് വര്‍ക്കേഴ്‌സും റീറ്റെയ്ല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കമ്പനിയുടെയും സ്ഥിരം തൊഴിലാളികളാവാതെ ഫ്രീലാന്‍സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗിഗ് വര്‍ക്കേഴ്‌സിന്റെ രാജ്യത്തെ ആകെ എണ്ണം ഏകദേശം 15 ദശലക്ഷമാണ്. അതില്‍ 1.7 ദശലക്ഷം പേരാണ് റീറ്റെയ്ല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close