റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്

റസൂല്‍ പൂക്കുട്ടി സംവിധാന രംഗത്തേക്ക്

ഗായത്രി-
ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര സംവിധായകനാകുന്നു. ബോളിവുഡിലാണ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ചിത്രമൊരുങ്ങുന്നത്. ‘സര്‍പകല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രംഗ് ദേ ബസന്തിയുടെ തിരക്കഥ ഒരുക്കിയ കമ്‌ലേഷ് പാണ്ഡൈയാണ് സര്‍പകല്‍ എന്ന ബോളിവുഡ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ദേശീയ, അന്തര്‍ ദേശീയ തലത്തിലെ താരങ്ങളാണ് ചിത്രത്തിലുണ്ടാവുക. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലും വിദേശത്തും തുല്യ പ്രാധാന്യത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close