റേഷന്‍ കടയിലൂടെ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാം

റേഷന്‍ കടയിലൂടെ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാം

ഗായത്രി
കൊച്ചി: അരിയും ഗോതമ്പുമൊക്കെ വാങ്ങുന്നതിനൊപ്പം റേഷന്‍ കടയിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാം, പണം നിക്ഷേപിക്കാം, പണം പിന്‍വലിക്കാം. ഇരുപത് ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കാന്‍ സര്‍ക്കാരും കനറാ ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ധാരണയായി. റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനിലൂടെയാണിത്.
എ.ടി.എമ്മിനൊപ്പം 19 സേവനങ്ങള്‍ കൂടി റേഷന്‍ കടകള്‍ വഴി നല്‍കാമെന്ന് കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. വിശദമായ പദ്ധതി രേഖ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
അക്കൗണ്ട് തുടങ്ങല്‍, പണം നിക്ഷേപിക്കല്‍ (നിശ്ചിത തുക വരെ മാത്രം), പണം പിന്‍വലിക്കല്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം ഇ പോസ് മെഷീന്‍ ഉപയോഗിക്കാം. ഇതിനായി ഒരു സോഫ്‌റ്റ്വെയര്‍ കൂടി ബാങ്ക് ഇന്‍സ്റ്റാള്‍ ചെയ്യും.
ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് കനറാ ബാങ്ക് പരിശീലനം നല്‍കും. സേവനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ മേഖലയിലും ജീവനക്കാരെ നിയമിക്കും. റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് നിശ്ചിത സമയം ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു നഗരത്തിലെ റേഷന്‍ കടകളില്‍ ആദ്യം നടപ്പാക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close