രാംനാഥ് ചാവ്‌ല-
മുംബൈ: പതിനൊന്ന് ആഴ്ചകള്‍ക്കുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോ ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 1,17,588.45 കോടി രൂപ. ഫേസ്ബുക്ക്, പിഐഎഫ്, സില്‍വര്‍ ലേക്ക് പാര്‍ട്ണര്‍മാര്‍, വിസ്ത ഇക്വിറ്റി, മുബഡാല, എഐഡിഎ, ടിപിജി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, എല്‍ കാറ്റര്‍ട്ടണ്‍, ഇന്റല്‍ എന്നീ കമ്പനികളാണ് നേരത്തെ ജിയോയില്‍ നിക്ഷേപമിറക്കിയത്. ഇതില്‍ സില്‍വര്‍ ലേക്ക് രണ്ടു തവണായാണ് ജിയോ ഓഹരികള്‍ വാങ്ങിയത്. രണ്ടു നിക്ഷേപങ്ങളിലൂടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാണ്. ഇന്റല്‍ ജിയോയില്‍ നിക്ഷേപമിറക്കിയിരിക്കുന്നത് 0.39 ശതമാനം ഓഹരികളാണ്. ഇതിനായി ഇന്റല്‍ 1894.50 കോടി രൂപയാണ് നിക്ഷേപിച്ചിക്കുന്നത്. ഇതോടെ പതിനൊന്ന് ആഴ്ചയ്ക്കുള്ളില്‍ ജിയോയിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്. 388 ദശലക്ഷത്തിലധികം വരിക്കാരുള്ളതും ഇന്ത്യയിലുടനീളം ഉയര്‍ന്ന നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഊന്നല്‍ നല്‍കിയവയാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, ക്ലൗഡ്, സ്മാര്‍ട്ട് ഉപകരണങ്ങള്‍, എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആഗ്മെന്റഡ് ആന്‍ഡ് മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിന്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. ചെറുകിട വ്യാപാരികള്‍, മൈക്രോ ബിസിനസുകള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യണ്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കുമായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന ലക്ഷ്യം.