വിപണി കീഴടക്കാന്‍ റെഡ് സ്മാര്‍ട്ട്‌ഫോണുകള്‍

വിപണി കീഴടക്കാന്‍ റെഡ് സ്മാര്‍ട്ട്‌ഫോണുകള്‍

വിഷ്ണു പ്രതാപ്
വിപണി കീഴടക്കാന്‍ റെഡ് സ്മാര്‍ട്ട്‌ഫോണുകളും. അത്യാധുനികമായ സൗകര്യങ്ങളെല്ലാം ഒരുമിക്കുന്ന ഈ ഫോണില്‍ ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ചില സൗകര്യങ്ങളും ഉണ്ടാകും. ഓഗ്‌മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും 3ഡിയും 4ഡിയും വരെ ഫോണ്‍ പിന്തുണക്കുമെന്നാണ് റെഡ് പറയുന്നത്. 2ഡി ദൃശ്യങ്ങള്‍ പോലും ഹോളോഗ്രാം ദൃശ്യങ്ങളാക്കി മാറ്റിയെടുക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിന് കരുത്തുപകരുന്നത്. നിലവില്‍ ലഭ്യമായ ഏറ്റവും ശക്തമായ ബാറ്ററിയും മറ്റ് സവിശേഷതകളും ഫോണില്‍ കൂട്ടിച്ചേര്‍ക്കും. വേണ്ടിവന്നാല്‍ സിനിമവരെ ചിത്രീകരിക്കാന്‍ ഹൈഡ്രജന്‍ വണ്‍ എന്നപേരിട്ടിരിക്കുന്ന ഈ ഫോണിന് ശേഷിയുണ്ടായിരിക്കും.
ഇത് ഒരു മോഡുലാര്‍ ഫോണ്‍ എന്ന നിലയിലാകും പുറത്തിറക്കുക. അതായത് ആവശ്യമുള്ള ആക്‌സസറികളെല്ലാം ഉള്‍പ്പെടുത്തി ഫോണെന്നതിലുപരി മറ്റുപലതായും മാറ്റിയെടുക്കാന്‍ സാധിക്കും. വേണമെങ്കില്‍ ഹൈഡ്രജന്‍ വണ്ണിന് ഒരു ഡി.എസ്.എല്‍.ആര്‍ പോലെയായി മാറാം. അതുമല്ലെങ്കില്‍ ഒരു സിനിമാ ക്യാമറ. അങ്ങനെ ഒരു അത്ഭുത ഉപകരണമായിരിക്കും ഹൈഡ്രജന്‍ വണ്‍ എന്നാണ് കമ്പനി പറയുന്നത്. ഏതായാലും പുതുമ ആഗിരണം ചെയ്യാന്‍ കാത്തുനില്‍ക്കുന്ന പുതുതലമുറക്കാര്‍ക്ക് ഈ ഫോണ്‍ ഏറെ ഉപകാരപ്രദമാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close