റിയല്‍ മീ സി1 പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

റിയല്‍ മീ സി1 പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

എംഎം കമ്മത്ത്-
കൊച്ചി: റിയല്‍മീ സി1(2019) 2ജിബിറാം/32 ജിബി സ്‌റ്റോറേജ് വേരിയന്റും 3ജിബി റാം/32 ജിബി സ്‌റ്റോറേജ് വേരിയന്റും പുറത്തിറക്കുന്നതായി ചൈനീസ് കമ്പനിയായ റിയല്‍മീ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
2ജിബിറാം/32 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 7499 രൂപയാണ് വില. രണ്ടാമത്തെ പതിപ്പിന് 8499 രൂപയും. ഡീപ് ബ്ലാക്കും ഓഷ്യന്‍ ബ്ലൂവും നിറങ്ങളിലാവും രണ്ട് ഫോണുകളും ലഭ്യമാവുക.
2018 സെപ്തംബറില്‍ റിയല്‍ മി അവതരിപ്പിച്ച ബജറ്റ് ഫോണ്‍ ആണ് റിയല്‍ മി സിവണ്‍. അന്നത്തെ വില 6999 രൂപയായിരുന്നു.
ക്വാല്‍കോം സ്‌നാപ്പ് ഡ്രാഗണ്‍ 450 പ്രൊസസ്സര്‍, 13 എം.പി റിയല്‍ സെന്‍സര്‍ 2 എം.പി സെകണ്ടറി സെന്‍സര്‍ എന്നിവയുള്ള ഈ ഡ്യുവല്‍ ക്യാമറ ഫോണില്‍ 4,230 എം.എ.എച്ച് ബാറ്ററിയാണുള്ളത്. 13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ ക്യാമറ സെന്‍സറുകളാണിതിനുള്ളത്. സെല്‍ഫി ക്യാമറക്ക് അഞ്ച് മെഗാപിക്‌സല്‍ സെന്‍സറും.

Post Your Comments Here ( Click here for malayalam )
Press Esc to close