ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാന്‍ തയ്യാറെടുത്ത് ആര്‍.ഇ.

ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാന്‍ തയ്യാറെടുത്ത് ആര്‍.ഇ.

രാംനാഥ് ചാവ്‌ല-
മുംബൈ: 2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിനു കരുത്തുപകര്‍ന്ന് വിപണി പിടിക്കാനുള്ള തിരക്കിലാണ് എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും. ഇരുചക്ര വാഹന ബ്രാന്റായ റോയല്‍ എന്‍ഫീല്‍ഡും ഇതേ പാതയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിന് ഒരു ടീമിനേയും രൂപീകരിച്ചുവെന്നാണ് വാര്‍ത്ത.
ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ കുറച്ച് പ്രോട്ടോടൈപ്പുകള്‍ തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ തീര്‍ച്ചയായും ഉടന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുമെന്നും റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.
എന്നാല്‍, എപ്പോള്‍ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. കുറച്ചു കാലമായി തങ്ങള്‍ ചിന്തിക്കുന്ന കാര്യമാണ് ഇലക്ട്രിക് വാഹന വിപണി. തങ്ങള്‍ക്ക് അനുയോജ്യമായ സെഗ്മെന്റ് ഏതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. വളരെ ഗൗരവമായി കാണുന്ന ഒന്നാണ് ഇലക്ട്രിക് വിഭാഗം. ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായി, റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം തന്നെ കുറച്ച് സെഗ്‌മെന്റുകള്‍ പരിഗണിച്ചിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇലക്ട്രിക് മൊബിലിറ്റി വരുമോ ഇല്ലയോ എന്നതിനെക്കുറിച്ചല്ല ഇത് ‘എപ്പോള്‍’ എന്ന ചോദ്യമാണ് നിലവില്‍ ഉയര്‍ന്നു വരുന്നത് എന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ദസാരി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close