നാണയ നിര്‍മാണം നിര്‍ത്തിവെച്ചു

നാണയ നിര്‍മാണം നിര്‍ത്തിവെച്ചു

വിഷ്ണു പ്രതാപ്
മുംബൈ:
പുതിയ നാണയങ്ങളുടെ നിര്‍മിതി നിറുത്തിവെച്ചു. തിങ്കളാഴ്ച മുതലാണ് നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയശാലകള്‍ നിര്‍മാണം നിറുത്തിയത്. വിതരണം ചെയ്യാതെ നാണയങ്ങള്‍ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നതാണ് കാരണം. നിലവില്‍ 250 കോടി നാണയങ്ങള്‍ ഇനിയും വിതരണം ചെയ്യാതെ കെട്ടികിടക്കുന്നുവെന്നാണ് കണക്ക്. റിസര്‍വ് ബാങ്കാണ് വിതരണം ചെയ്യെണ്ടത്. നാണയ ക്ഷാമം ഇല്ലാത്തതിനാല്‍ നിര്‍മാണം നിറുത്തിയത് ബാധിക്കുകയില്ലെന്ന് റിസര്‍വ് ബേങ്ക് വൃത്തങ്ങള്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രത്തിന്റെ ഇടപെടല്‍ അധികൃതര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close