നിരക്കുകളില്‍ മാറ്റമില്ല; 5.15 ശതമാനത്തില്‍ തുടരും

നിരക്കുകളില്‍ മാറ്റമില്ല; 5.15 ശതമാനത്തില്‍ തുടരും

വിഷ്ണു പ്രതാപ്-
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ 5.15 ശതമാനത്തില്‍ നിലനിര്‍ത്തി.
പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറക്കാന്‍ ആര്‍ബിഐക്കുമുന്നില്‍ തടസ്സം നില്‍ക്കുന്നത്. നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേക്കാണ് ഈയിടെ ഉയര്‍ന്നത്.
കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുത്തിയത്.
സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം 6.1 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐയുടെ അനുമാനം.

Post Your Comments Here ( Click here for malayalam )
Press Esc to close