രൂപയെ രക്ഷിക്കണമെന്ന് ആര്‍ബിഐയോട് കേന്ദ്രം

രൂപയെ രക്ഷിക്കണമെന്ന് ആര്‍ബിഐയോട് കേന്ദ്രം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രൂപയുടെ തകര്‍ച്ചയില്‍ ഇടപെടാന്‍ റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സൂചന. രൂപയുടെ മൂല്യം ഇടിയാതെ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശയവിനിമയം നടത്തിയത്.
പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയില്‍. ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യല്‍ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപക്കാണ്.
ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close