കേടുപാടുകള്‍ വന്ന നോട്ടിന്റെ കൈമാറ്റം; ആര്‍ബിഐ നിയമങ്ങളില്‍ മാറ്റം

കേടുപാടുകള്‍ വന്ന നോട്ടിന്റെ കൈമാറ്റം; ആര്‍ബിഐ നിയമങ്ങളില്‍ മാറ്റം

രാംനാഥ് ചാവ്‌ല-
മുംബൈ: കീറിയതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ കറന്‍സി നോട്ടുകള്‍ മാറ്റുന്നതിനുള്ള നിയമങ്ങളില്‍ റിസര്‍വ് ബാങ്ക് ഭേദഗതി വരുത്തി. 2,000 രൂപയുടെയും 200 രൂപയുടെയും നോട്ടുകളും മറ്റ് നോട്ടുകളും മാറി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് മാറ്റംകൊണ്ടുവന്നത്. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വന്നേക്കും.
മഹാത്മാഗാന്ധി സിരീസിലെ പുതിയ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനായി 2009ലെ ആര്‍.ബി.ഐ. നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. പുതിയ നിയമപ്രകാരം കേടുപാടുകള്‍ വന്നതിനാല്‍ ബാങ്കുകള്‍ നിരസിച്ച നോട്ടുകള്‍ രാജ്യത്തുടനീളമുള്ള ആര്‍.ബി.ഐ. ഓഫീസുകളിലോ നിര്‍ദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും. രൂപയുടെ അവസ്ഥക്കനുസരിച്ച് പകുതി മൂല്യമോ മുഴുവന്‍ മൂല്യമോ ലഭിക്കും.
2016 നവംബറിലെ നോട്ടുനിരോധനത്തിന് ശേഷം 200 രൂപ, 2,000 രൂപ നോട്ടുകള്‍ക്ക് പുറമെ 10, 20, 50, 100, 500 രൂപകളുടെ പുതിയ നോട്ടുകള്‍ ആര്‍.ബി.ഐ. ഇറക്കിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close