ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

രാംനാഥ് ചാവ്‌ല-
മുസാഫര്‍പൂര്‍:
ബിഹാറിലെ മുസാഫര്‍പൂര്‍ നഗരത്തില്‍ ഗതാഗതത്തിന് തടസം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ഒരു അഭിഭാഷകനാണ് ടണ്ടന്‍, പ്രണവ് കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ ഉമേഷ് സിംഗ് എന്നിവര്‍ക്കെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. നിയമ വിരുദ്ധമായ കൂടിച്ചേരല്‍, പൊതുവഴി തടസപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രണവ് കുമാറന്റെയും ഉമേഷ് സിംഗിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച രവീണ ടണ്ടന്‍ നഗരത്തിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. നവംബര്‍ രണ്ടിന് കോടതി കേസില്‍ വാദം കേള്‍ക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close