വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘രണ്ട്’ന്റെ പൂജ നടന്നു

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘രണ്ട്’ന്റെ പൂജ നടന്നു

അജയ് തുണ്ടത്തില്‍-
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതന്‍, ഫൈനല്‍സിനുശേഷം നിര്‍മ്മിക്കുന്ന ‘രണ്ട്’ എന്ന സിനിമയുടെ പൂജ, ഹെവന്‍ലി മൂവീസിന്റെ ഓഫീസില്‍ വെച്ച് നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്.
പ്രകാശിനി, പ്രജീവ് സത്യവ്രതന്‍, മിനി പ്രജീവ്, റിച്ചാര്‍ഡ് ജോണ്‍ സത്യവ്രതന്‍, സുജിത്‌ലാല്‍ (സംവിധായകന്‍), ബിനുലാല്‍ ഉണ്ണി (തിരക്കഥാകൃത്ത്), സതീഷ് മണക്കാട് (ഫിനാന്‍സ് കണ്‍ട്രോളര്‍), സണ്ണി തഴുത്തല (പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍), സിബിചന്ദ്രന്‍, ഐശ്വര്യ രാജേന്ദ്രന്‍, ദിലീപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സകല മതസ്ഥരും ഒരുമിച്ചു താമസിക്കുന്ന ചെമ്പരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ്. ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരഭിനയിക്കുന്നു.
ബാനര്‍ – ഹെവന്‍ലി മൂവീസ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍, സംവിധാനം – സുജിത്‌ലാല്‍, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം – അനീഷ്‌ലാല്‍. ആര്‍.എസ്, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം. ജയചന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – പട്ടണം റഷീദ്, കല – അരുണ്‍ വെഞ്ഞാറമൂട്, കോസ്റ്റ്യും – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിസൈന്‍സ് – ഓള്‍ഡ്‌മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close