രണ്ടാമൂഴം അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് തന്നെ: എംടി

രണ്ടാമൂഴം അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് തന്നെ: എംടി

ഗായത്രി
ലോക ചരിത്രത്തിന്റെ ഭാഗമാകുമെന്ന് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്ന ചിത്രമായ രണ്ടാമൂഴം അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് തന്നെയായിരിക്കുമെന്ന് എംടി വാസുദേവന്‍ നായര്‍. ആയിരം കോടി ബജറ്റില്‍ ‘മഹാഭാരത’ പശ്ചാത്തലത്തിലുള്ള സിനിമ എന്ന നിലക്കാണ് മോഹന്‍ലാല്‍ – വിഎ ശ്രീകുമാര്‍ മേനോന്‍ പ്രോജക്ട് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതെങ്കില്‍ മലയാളികള്‍ക്ക് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന അഭിമാനമാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ്. ജയചന്ദ്രന്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് എംടി ഇതേക്കുറിച്ച് പറയുന്നത്. ‘ഏഴ് മാസം വേണ്ടി വന്നു രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍. ഘടനയില്‍ മാറ്റമുണ്ടാവില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. കുട്ടിക്കാലം ഒഴിവാക്കണമെന്ന അഭിപ്രായം വ്ന്നു. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റ്’. എംടി പറഞ്ഞു.
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് സിനിമ തയ്യാറാക്കുക. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. എന്തായാലും ഇന്ത്യന്‍ സിനിമക്ക് മാത്രല്ല, ലോക സിനിമക്ക് തന്നെ ഒരു ചരിത്ര പുസ്തകമായിരിക്കും രണ്ടാമൂഴം.

Post Your Comments Here ( Click here for malayalam )
Press Esc to close