ഇന്ത്യ വംശജന്‍ റാണ സര്‍ക്കാര്‍ കനേഡിയന്‍ കോണ്‍സല്‍ ജനറല്‍

ഇന്ത്യ വംശജന്‍ റാണ സര്‍ക്കാര്‍ കനേഡിയന്‍ കോണ്‍സല്‍ ജനറല്‍

അളക ഖാനം
ടൊറന്റോ: സാന്‍ഫ്രാന്‍സിസ്‌കോയിലെ കനേഡിയന്‍ കോണ്‍സല്‍ ജനറലായി ഇന്ത്യ വംശജന്‍ റാണ സര്‍ക്കാറിനെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രംഡേവ് നിയമിച്ചു. യുഎസ്, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കനേഡിയന്‍ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സര്‍ക്കാര്‍. സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലര്‍ ജനറലായി നിയമനം ലഭിക്കുന്ന ആദ്യ ഇന്തോ അമേരിക്കനാണ് റാണാ സര്‍ക്കാര്‍. നാല് ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിന്റെ മന്ത്രിസഭയില്‍ അംഗങ്ങളാണ്.
കാനഡഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന റാണായുടെ നിയമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്റും ഏഷ്യപസഫിക്ക് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റുമായ കാശിറാവു പറഞ്ഞു.
അമര്‍ജീത് സിങ് (ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് കമ്യൂണിറ്റിസ്), ബര്‍ദീഷ് ചംഗര്‍ (ബിസിനസ് ആന്റ് ടൂറിസം), ഹര്‍ജീത് സിങ് (നാഷനല്‍ ഡിഫന്‍സ്), നവദീപ് ബെയ്ന്‍ (സയന്‍സ് ആന്റ് ഡവലപ്‌മെന്റ്) എന്നിവരാണ് ഇന്ത്യന്‍ വംശജരായ മന്ത്രിമാര്‍. ഇവരെ കൂടാതെ നിരവധി ഇന്ത്യന്‍ വംശജര്‍ ഗവണ്‍മെന്റിന്റെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close