ചുംബിക്കാന്‍ ഞാന്‍ എപ്പോഴും തയാര്‍: രാകൂല്‍ പ്രീത് സിംഗ്

ചുംബിക്കാന്‍ ഞാന്‍ എപ്പോഴും തയാര്‍: രാകൂല്‍ പ്രീത് സിംഗ്

ഫിദ
ചുംബിക്കാന്‍ ഞാന്‍ എപ്പോഴും തയാറാണെന്ന് നടി രാകൂല്‍ പ്രീത് സിംഗ്. ചുംബിച്ചുവെന്ന് കരുതി സദാചാര കോട്ടകള്‍ തകര്‍ന്നു പോകില്ലെന്നും പക്ഷേ അത് ആഭാസമായ രീതിയിലാവരുതെന്നും അവര്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രീതിന്റെ പ്രതികരണം.
യുവമിഥുനങ്ങളുടെ ആദ്യത്തെ കര്‍മ്മമാണ് ചുംബനം. കാമുകി കാമുകന്മാര്‍ ദമ്പതിമാര്‍ എന്നിവരുടെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ തങ്ങളുടെ സ്‌നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്. ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബനരംഗങ്ങള്‍ തിരുകിക്കയയറ്റാറുണ്ട്. അത്തരം ചുംബനരംഗങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഗ്ലാമറും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയുള്ളൂവെന്നും പ്രീത് കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close