രജനി സിനിമ മതിയാക്കുന്നു

രജനി സിനിമ മതിയാക്കുന്നു

അളക ഖാനം
രജനീകാന്ത് സിനിമാ ജിവിതം അവസാനിപ്പിക്കുന്നതായി സൂചന. പുതിയ മൂന്ന് ചിത്രങ്ങള്‍ റിലീസാവുന്നതോടെ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ ചെലുത്താനാണ് അദ്ദേഹത്തിന് താല്‍പ്പര്യമത്രെ. രജനിയെ കേന്ദ്ര കഥാരാത്രമാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ഒരു പക്ഷെ തമിഴകം അടക്കിവാണ താര രാജാവിന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയം പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമ തലൈവറുടെ രാഷ്ട്രീയ ചുവട് വെപ്പിന് സഹായകരമായ രീതിയിലായിരിക്കും അണിയിച്ചൊരുക്കുക. ദളിതിന് വേണ്ടി സംസാരിക്കുന്ന ചിത്രവുമായിരിക്കും ഇത്. കൃത്യമായ രാഷ്ട്രീയ പരാമര്‍ശങ്ങളും ചിത്രത്തിലുണ്ടായിരിക്കുമെന്ന് നേരത്തെ മധുരയിലെ ഒരു ചടങ്ങില്‍ രഞ്ജിത് വ്യക്തമാക്കിയിരുന്നു. തമിഴ് ചിത്രമായിരിക്കുമെങ്കിലും മുംബൈ പശ്ചാത്തലമുള്ളതിനാല്‍ ചില സംഭാഷണങ്ങള്‍ മറാത്തിയിലും ഹിന്ദിയിലുമായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.
കാല, എന്തിരന്‍ 2.0 എന്നിവയാണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള തമിഴ് സിനിമകള്‍. പേരിടാത്ത രാഷ്ട്രീയ ചിത്രത്തിലൂടെ ദളിത് രാഷ്ട്രീയം മുന്നോട്ടുവെച്ച് തന്നിലെ രാഷ്ട്രീയക്കാരന് കൂടുതല്‍ മിഴിവേകുക എന്നതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ അവസാനിക്കുകയും പാ രഞ്ജിത്ത് ഇതിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close