രജനി മൗനം വെടിയണം: കമല്‍ ഹാസന്‍

രജനി മൗനം വെടിയണം: കമല്‍ ഹാസന്‍

അളക ഖാനം
ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തില്‍ രജനീകാന്ത് മൗനം പാലിക്കുകയാണെന്ന് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമലഹാസന്‍. കാവേരി തര്‍ക്കത്തില്‍ രജനിയുടെ മൗനം എന്തുകൊണ്ടാണെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രജനീകാന്ത് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാത്തത് ഒറ്റപ്പെട്ട സംഭവമല്ല കാവേരി വിഷയം. ഇതു പോലുള്ള നിരവധി പ്രശനങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു കാര്യത്തില്‍ മാത്രം ഊന്നല്‍ നല്‍കേണ്ടതില്ല’ കമല്‍ പറഞ്ഞു.
രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം മുഖ്യധാരാ വിഷയങ്ങളിലുള്ള സൂപ്പര്‍താരങ്ങളുടെ ഇടപെടലുകള്‍ വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ ലോകവും ജനങ്ങളും കാണുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ അഭിപ്രായ പ്രകടനങ്ങളുമായി വളരെ സജീവമായ ഇടപെടലുകളാണ് കമല്‍ നടത്തി വരുന്നത്. എന്നാല്‍ കാവേരി പ്രശ്‌നത്തിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന പ്രതികരണം മാത്രമാണ് രജനിയില്‍ നിന്നും ഉണ്ടായത്.

Post Your Comments Here ( Click here for malayalam )
Press Esc to close