രാജധാനി ട്രെയിനുകളില്‍ ടിക്കറ്റ് ഉറപ്പാക്കാനായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം

രാജധാനി ട്രെയിനുകളില്‍ ടിക്കറ്റ് ഉറപ്പാക്കാനായില്ലെങ്കില്‍ വിമാനത്തില്‍ പറക്കാം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജധാനി ട്രെയിനുകളില്‍ ടു ടയര്‍, ത്രീ ടയര്‍ എ.സി കോച്ചുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റ് ഉറപ്പാക്കാനാകാത്ത ആളുകള്‍ക്ക് വിമാനത്തില്‍ പറക്കുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. എയര്‍ ഇന്ത്യയാണ് ഈ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ റെയില്‍വെ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
പദ്ധതിയുമായി എയര്‍ ഇന്ത്യ സഹകരിക്കാന്‍ തയാറാണെന്ന് അറിയിക്കുകയാണെങ്കില്‍ റെയില്‍വേക്കും അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജധാനി ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്ത് ടിക്കറ്റ് ഉറപ്പാകാത്തവരുടെ വിവരങ്ങള്‍ റെയില്‍വെ എയര്‍ ഇന്ത്യക്ക് കൈമാറും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ഉറപ്പാകാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ നല്‍കും.
അതേ സമയം, എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിലേക്ക് അതിവേഗം മുന്നേറുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close