രാജമൗലി ചിത്രത്തില്‍ സായ് പല്ലവി

രാജമൗലി ചിത്രത്തില്‍ സായ് പല്ലവി

ഗായത്രി-
രാജമൗലിയുടെ പുതിയ ചിത്രത്തില്‍ സായ് പല്ലവിയും. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടി ആറിന്റെ നായികയായിട്ടാണ് സായ് പല്ലവി അഭിനയിക്കുന്നതെന്നാണ് സൂചന. ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്ഗറിനെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. താരം പിന്‍മാറിയതോടെയാണ് സായ് പല്ലവിക്ക് നറുക്ക് വീണത്.
പ്രേമത്തിലെ മലര്‍ മിസ് ആയി പ്രേക്ഷക മനസില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ശെല്‍വരാഘവന്‍സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്‍ജികെയില്‍ സൂര്യയുടെ നായികമാരിലൊരാളാണ് സായ്. സൂര്യക്കൊപ്പമുള്ള സായിയുടെ വരവിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയായാണ് താരത്തെ തേടി രാജമൗലി ചിത്രം എത്തിയിരിക്കുന്നത്.
ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലുള്ള സായ് പല്ലവിയില്‍ രാജമൗലി നല്‍കുന്ന കഥാപാത്രവും ഭദ്രമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 400 കോടി മുതല്‍ മുടക്കിലാണ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്. ജൂനിയര്‍ എന്‍ടി ആറിനെക്കൂടാതെ രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close