റഫാല്‍ ഇപാടിന് പിന്നാലെ അംബാനിക്ക് ഫ്രാന്‍സില്‍ നികുതി ഇളവ്

റഫാല്‍ ഇപാടിന് പിന്നാലെ അംബാനിക്ക് ഫ്രാന്‍സില്‍ നികുതി ഇളവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക് ഫ്രാന്‍സിന്റെ വന്‍ നികുതി ഇളവ്. 143.7 ദശലക്ഷം യൂറോയുടെ നികുതി ഫ്രാന്‍സ് ഒഴിവാക്കി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പത്രം ‘ലെ മോണ്‍ഡേ’ ആണ് ഇതുസംബന്ധിച്ച വിവരം റിപ്പാര്‍ട്ട് ചെയ്തത്.
ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ അനിലിന്റെ ഫ്രാന്‍സിലുള്ള കമ്പനിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത്. 151 മില്യണ്‍ യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ റഫാല്‍ ഇടപാടിനു പിന്നാലെ ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് അനില്‍ അംബാനിയുടെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്‌ലാന്റിക് ഫഌഗ് ഫ്രാന്‍സ്. ഈ കമ്പനിക്കെതിരെ നികുതി വെട്ടിപ്പിന് ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ കരാര്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close