രാധ അയ്യങ്കാര്‍ യുഎസ് പ്രതിരോധവകുപ്പ് ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറി

രാധ അയ്യങ്കാര്‍ യുഎസ് പ്രതിരോധവകുപ്പ് ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറി

അളകാ ഖാനം-
വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധവകുപ്പിലെ ഡെപ്യൂട്ടി അണ്ടര്‍സെക്രട്ടറിയായി പ്രതിരോധവിദഗ്ധയായ ഇന്ത്യന്‍ വംശജ രാധ അയ്യങ്കാര്‍ പ്ലംബിനെ നിയമിച്ചു.

പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിക്കുന്ന രാധ അയ്യങ്കാറിനെ കഴിഞ്ഞദിവസമാണു പെന്റഗണിന്റെ സുപ്രധാനപദവിയിലേക്കു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയോഗിച്ചത്.

ഗൂഗിളിന്റെ ഗവേഷണവിഭാഗം ഡയറക്ടര്‍, ഫേസ്ബുക്കിന്റെ പോളിസി അനാലിസിസ് ഗ്ലോബല്‍ ഹെഡ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അസിസ്റ്റന്റ് പ്രഫസര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close