അളകാ ഖാനം-
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരിക്കാനുള്ള സംഘപരിവാറിന്റെ ആഹ്വാനങ്ങളില്‍ പ്രതികരിച്ച് കമ്പനി.
തെറ്റിധരിക്കപ്പെട്ട വ്യക്തികളാണ് ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയതെന്നും ഇക്കാര്യത്തില്‍ കമ്പനിക്ക് തെല്ലും ആശങ്കയില്ലെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പ്രതികരിച്ചു.
തെറ്റിദ്ധരിക്കപ്പെട്ട ചില വ്യക്തികളാണ് ഇത് ചെയ്യുന്നത്, അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ക്കെതിരെയും എന്തും പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്’, അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ കമ്പനിയെ ബാധിച്ചിട്ടില്ല. കാരണം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് അറിയാം ചുറ്റും നടക്കുന്നത് വെറും അസംബന്ധമാണെന്ന്, അദ്ദേഹം പറഞ്ഞു.