ആരോഗ്യ മേഖലയില്‍ ഖത്തര്‍ ഏറെ മുന്നില്‍

ആരോഗ്യ മേഖലയില്‍ ഖത്തര്‍ ഏറെ മുന്നില്‍

അളക ഖാനം-
ദോഹ: ആരോഗ്യ മേഖലയിലെ വളര്‍ച്ചയില്‍ ഖത്തര്‍ ഏറെ മുന്നില്‍. ലോകോത്തര സൗകര്യങ്ങളാണ് ഈ മേഖലയില്‍ ഖത്തറിനുള്ളത്. ഖത്തറിനെ മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നേറുന്നതെന്ന് അടുത്തിടെ ഫിലിപ്പീന്‍സ് ബിസിനസ് കൗണ്‍സില്‍ ഖത്തര്‍ ചെയര്‍മാന്‍ ഗ്രെഗ് ലോയന്‍ പറഞ്ഞിരുന്നു. 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും മെഡിക്കല്‍ ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിന് സഹായകമാകുന്നുണ്ട്. ആരോഗ്യ ചികിത്സക്ക് ആശ്രയിക്കാന്‍ കഴിയുന്ന മികച്ച കേന്ദ്രമാണ് ഖത്തര്‍.
ഇവിടത്തെ വിസ നയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. യൂറോപ്പിലോ യു.എസിലോ ചികിത്സക്കായി വിസ നേടാന്‍ കഴിയാത്തവര്‍ക്ക് ഖത്തര്‍ അനുയോജ്യ കേന്ദ്രമാണ്. പല രാജ്യങ്ങളിലുള്ളവര്‍ക്കും കുടുംബങ്ങളോടൊപ്പം അനായാസം ഖത്തറിലേക്ക് പ്രവേശിക്കാനാകും. അതുകൊണ്ടുതന്നെ മെഡിക്കല്‍ ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമായി ഖത്തറിനെ വിപണനം ചെയ്യാനുള്ള അവസരമാണിത്.
ഖത്തറില്‍ വിസ സുഗമമായി നേടാനാകുമെന്നതും വ്യവസ്ഥകള്‍ക്ക് വിധേയമായി വിസരഹിത പ്രവേശനം ലഭിക്കുമെന്നതും ഖത്തറിലേക്ക് രോഗികളെ ആകര്‍ഷിക്കുന്നു. ലണ്ടന്‍ ആസ്ഥാനമായ തിങ്ക് ടാങ്ക് ലെഗാറ്റം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏറ്റവും മികച്ച അഞ്ചാമത്തെ ആരോഗ്യ സംവിധാനമാണ് ഖത്തറിന്റേത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close