ഗായത്രി
കൊച്ചി: ഖത്തര്‍ എയര്‍വേസ് ഗ്ലോബല്‍ ട്രാവല്‍ ബൊട്ടീക് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ ഓഫറിലൂടെ സ്വന്തമാക്കാം.
ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് എന്നിവയില്‍നിന്ന് നിരവധി സമ്മാനങ്ങളും ലഭിക്കും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ലൈന്‍ സ്‌പെഷല്‍ കംപാനിയന്‍ ഓഫര്‍ കൂടാതെ നിരക്കുകളില്‍ 50 ശതമാനം വരെ ഇളവുകളും ലഭ്യമാണ്.