വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇനി പിവിസി ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.എ.ഡി.ഐ) യാണ് സുരക്ഷാ സവിശേഷതകളുള്ള പിവിസി ആധാര്‍ കാര്‍ഡ് അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ സൈന്‍, ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാര്‍ഡിലുണ്ടാകും. ആധാര്‍ ഉടമകള്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി കാര്‍ഡിന് അപേക്ഷിക്കാം. തപാല്‍ ചാര്‍ജ്, ജിഎസ്ടി എന്നിവ ഉള്‍പ്പടെ 50 രൂപയാണ് ഫീസ് ഈടാക്കുക. സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് ഉടമയുടെ കൈവശമെത്തും. കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഓണ്‍ലൈനായി പിവിസി ആധാര്‍ കാര്‍ഡ് അപേക്ഷിക്കുവാനും ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക. https://residentpvc.uidai.gov.in/order-pvcreprint
ഓണ്‍ലൈനായി പിവിസി ആധാര്‍ കാര്‍ഡ് അപേക്ഷിക്കേണ്ട വിധം:
വെബ്‌സൈറ്റില്‍ കയറി ആധാര്‍ നമ്പര്‍ നല്‍കുക. മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ സൈറ്റില്‍ നിര്‍ദിഷ്ട സ്ഥലത്ത് നല്‍കുക. കാര്‍ഡുടമയുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ പേജ് തുറന്നുവരും. കാര്‍ഡിലെ വിവരങ്ങള്‍ കൃത്ത്യമാണെന്ന് ഉറപ്പുവരുത്തുക. അതിന്‌ശേഷം 50 രൂപ പണമടക്കുക. യുപിഐ, ക്രഡിറ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് ഓണ്‍ലൈനായി പണമടക്കുക. പണമടച്ചതിന്‌ശേഷം സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒരു നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സൂക്ഷിച്ച് വെക്കുക. പിന്നീട് തപാലില്‍ കാര്‍ഡ് ലഭിക്കും.