‘പുസ്തക പയറ്റ്’ നെഞ്ചോട്‌ചേര്‍ത്ത് വേങ്ങാട്

‘പുസ്തക പയറ്റ്’ നെഞ്ചോട്‌ചേര്‍ത്ത് വേങ്ങാട്

ഫിദ-
കണ്ണൂര്‍: വായനാ ദിനത്തോടനുബന്ധിച്ചു വേങ്ങാട് മെട്ട ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ‘പുസ്തക പയറ്റ്’ എന്ന വ്യത്യസ്ഥമായ പരിപാടി സംഘടിപ്പിച്ചു.

പണ്ടുകാലത്തെ കുറിപ്പയറ്റിനെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു പരിപാടി. ആളുകള്‍ പുസ്തകങ്ങളുമായിവന്ന് വായന ശാലക്ക് കൈമാറുകയായിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ഒട്ടനവധി പേര്‍ പരിപാടി നെഞ്ചോട് ചേര്‍ത്തപ്പോള്‍ 300 ഓളം പുസ്തകങ്ങളാണ് വായനശാലക്ക് കിട്ടിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പരിപാടി തലശ്ശേരി ഡി ഇ ഒ എ പി അംബിക വായനശാല രക്ഷാധികാരി എ ബാലകൃഷ്ണന് പുസ്തം കൈമാറി ഉദ്ഘാടനം ചെയ്തു. കൂടാതെ എല്‍കെജി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള കുട്ടികളുടെ ചിത്രരചനാമത്സരവും നടന്നു. എ പവിത്രന്‍ ചിത്രരചനാ ക്ലാസെടുത്തു. സി പി അബൂബക്കര്‍ ഹാജി,സിപി അന്‍വര്‍, വി ലളിത എന്നിവര്‍ ഒരു വര്‍ഷത്തേക്ക് വിവിധ പത്രങ്ങള്‍ സംഭാവന നല്‍കി. എ ബാലകൃഷ്ണന്‍, ടി എം വിജയന്‍, കെ വിജയന്‍, രജിത്ത് വേങ്ങാട്, വി മോഹനന്‍, രാജന്‍ വേങ്ങാട് എന്നിവര്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close