പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്

വിഷ്ണു പ്രതാപ്
മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,360 കോടി രൂപയുടെ തട്ടിപ്പ്്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകളുടെ ബലത്തില്‍ ഏതാനും വിദേശ ബാങ്കുകള്‍ പണം പിന്‍വലിച്ചവര്‍ക്ക് വായ്പ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സി.ബി.ഐയും എന്‍ഫോഴ്‌സ്ന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ബാങ്ക് ജീവനക്കാരുടെ സഹായത്തോടു കൂടിയാണ് മുംബൈ ശാഖയിലെ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നു. തട്ടിപ്പിലൂടെ ഉണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ആസ്തിയുടെ അടിസ്ഥാനത്തില്‍ നാലാംസ്ഥാനവും ബാങ്കിനുണ്ട്.
തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close