പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറക്കാന്‍ കേന്ദ്ര നീക്കം

പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറക്കാന്‍ കേന്ദ്ര നീക്കം

 

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നിലവിലുള്ള 21 ല്‍ നിന്ന് 12 ആയി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സ്‌റ്റേറ്റ് ബാങ്ക് ലയനത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മൂന്നോ നാലോ ബാങ്കുകളെങ്കിലും എസ്.ബി.ഐ.യുടെ വലിപ്പത്തിലുള്ള ബാങ്കുകളാക്കി മാറ്റിയേക്കും. ഇവയെ ആഗോളതലത്തില്‍ ഉയര്‍ത്താനാകും സര്‍ക്കാര്‍ ശ്രമിക്കുക.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് കീഴില്‍ ചെറുബാങ്കുകളെ ലയിപ്പിക്കാനാണ് സാധ്യത. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയെ ചിലപ്പോള്‍ അതേപടി നിലനിര്‍ത്തിയേക്കും. കിട്ടാക്കടം ഉയര്‍ത്തുന്ന സമ്മര്‍ദം അതിജീവിച്ചാലുടന്‍ ലയന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഈ സാമ്പത്തിക വര്‍ഷം ഒരു സംയോജനമെങ്കിലും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close