
എംഎം കമ്മത്ത്-
കൊച്ചി: കോവിഡ്കാല പ്രതിസന്ധിയില്‍ നിജില്‍ ഡി കാന്‍ നിര്‍മിച്ചു ഛായാഗ്രഹണവും സംവിധാനവും ചെയ്ത ‘PUB G’ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. ‘PUB G’ യെകുറിച്ച് നല്ല റിവ്യൂസാണ് വന്ന്‌കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും ഒരു ആന്‍ഡ്‌റോയ്ഡ് ബേയ്‌സ് മോഡല്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായി തോന്നിയിട്ടില്ല എന്നാണ് പലരുടേയും അഭിപ്രായം.
കലാകാരനും സിനിമാ അഭിനേതാവും ഷോര്‍ട് ഫിലിം സംവിധായകനുമായ നിജില്‍ ഒരു പെയിന്റിംഗ് തൊഴിലാളി കൂടിയാണ്. കോവിഡ് കാലം മറ്റുള്ളവരെ പ്രതിസന്ധിയിലാക്കിയത് പോലെത്തന്നെ നിജിലിനെയും സാമ്പത്തികമായും മാനസികമായും തകര്‍ത്തിരുന്നു. ഈ അവസരത്തിലാണ് നിജില്‍ തന്റെ പുതിയ ഷോര്‍ട് ഫിലിമിനെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ തന്റെ ‘Redmi’ മൊബൈല്‍ ഫോണിന്റെ ബേയ്‌സ് മോഡലായ Y2 ല്‍ ആണ് ഈ ഷോര്‍ട് ഫിലിം ഷൂട്ടും എഡിറ്റും ചെയ്തിരിക്കുന്നത്.
നിജില്‍ തന്നെ തിരക്കഥ എഴുതി സംവിധാനവും ഛായാഗ്രഹണവും ചെയ്ത് അഭിനയിച്ച് എഡിറ്റ് ചെയ്തതാണ് PUB G’. ‘Rejected Thoughts’ എന്ന ബാനറിലാണ് നിജില്‍ തന്റെ 7 മിനിറ്റ് ദൈഘ്യമുള്ള Self Made Short Film നിര്‍മ്മിച്ചിരിക്കുന്നത്.