അറിയുമോ ഈ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്

അറിയുമോ ഈ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്

 

പി.പി.എഫ് അല്ലെങ്കില്‍ (പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട്) ഒരു സര്‍ക്കാര്‍ പിന്തുണയുള്ള ദീര്‍ഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പി.എഫ് നിങ്ങളുടെ പണത്തിന് സുരക്ഷിതത്വവും താരതമ്യേന നല്ല വരുമാനവും നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. ഇത് ഒരു ദീര്‍ഘകാല നിക്ഷേപം കൂടിയാണ്. സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കുമാണ് പി.പി.എഫ് സംരക്ഷണം നല്‍കുന്നത്. കൂടാതെ സര്‍ക്കാര്‍ പി.എഫ് ഇല്ലാത്തവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍ക്കും പി.പി.എഫ് ഗുണകരമാണ്.

1. എസ്.ബി.ഐ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശാഖകളില്‍ പി.പി.എഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. എസ്.ബി.ഐയില്‍ ഒരു പി.പി.എഫ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങള്‍ പൂരിപ്പിച്ച ഒരു പി.പി.എഫ് ഫോമും ബാങ്കില്‍ ആവശ്യമായ മറ്റു രേഖകളും സമര്‍പ്പിക്കണം. തുടര്‍ന്ന് ബാങ്കില്‍ നിന്ന് നിങ്ങളുടെ പി.പി.എഫ് ഇടപാടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പി.പി.എഫ് പാസ്ബുക്ക് ലഭിക്കും.

2. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകള്‍ എല്ലാ ബാങ്കുകളിലും പി.പി.എഫ് അക്കൗണ്ട് തുറക്കാനാകില്ല. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകളില്‍ മാത്രമേ നിങ്ങള്‍ക്ക് പി.പി.എഫ് അക്കൗണ്ടുകള്‍ തുടങ്ങാനാകൂ. നിങ്ങളുടെ ബാങ്ക് ശാഖകളില്‍ നിന്നോ ബാങ്ക് വെബ്‌സൈറ്റില്‍ നിന്നോ പി.പി.എഫ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ബാങ്ക് ശാഖകളുടെ ലിസ്റ്റ് നിങ്ങള്‍ക്ക് കണ്ടെത്താം.

3. എല്ലാ തപാല്‍ ഓഫീസുകളിലും നിങ്ങള്‍ക്ക് പി.പി.എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി നിങ്ങളുടെ അടുത്തുള്ള തപാല്‍ ഓഫീസിലെത്തി ബന്ധപ്പെട്ട അധികൃതരെ കണ്ട് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുക. ഈ ഫോം ഇന്റര്‍നെറ്റിലും ലഭ്യമാണ്. കൂടാതെ രണ്ട് പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും വിലാസം തെളിയിക്കുന്നതിനായി ഐഡന്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും പോസ്റ്റ് ഓഫീസില്‍ പി.പി.എഫ് തുറക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയും ആവശ്യമാണ്.
ശമ്പളക്കാരുടെ മനസ്സിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) നിക്ഷേപമാണോ ബാങ്ക് ഡിപ്പോസിറ്റുകളാണോ ലാഭകരമെന്നത്. തീര്‍ച്ചയായും പിപിഎഫ് നിക്ഷേപം തന്നെയാണ് ലാഭകരം.
പലിശനിരക്ക് തീര്‍ച്ചയായും ബാങ്ക് നിക്ഷേപത്തേക്കാള്‍ അധികം പലിശ ലഭിക്കുന്നത് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനാണ്. നിലവില്‍ പിപിഎഫ് 8 ശതമാനം പലിശ നല്‍കുമ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ ഏഴു ശതമാനം മാത്രമാണ് തരുന്നത്.
പലിശയിലുള്ള നികുതി ബാങ്ക് നിക്ഷേപം പരിപൂര്‍ണമായും ടാക്‌സ് ലെന്‍സിനുള്ളില്‍ വരുന്നതാണ്. ബാങ്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ വരുമാനമായി കണക്കാക്കും. അതിനുള്ള നികുതി കൂടി നമ്മള്‍ നല്‍കേണ്ടി വരുമെന്ന് ചുരുക്കം. അതേ സമയം പിപിഎഫിലെ പലിശയ്ക്ക് നികുതി കൊടുക്കേണ്ടതില്ല.
80സി ടാക്‌സ് ആനുകൂല്യം പിപിഎഫില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെ ഒരാള്‍ക്ക് നികുതി ആനുകൂല്യത്തോടെ നിക്ഷേപിക്കാനാകും. 80സി പ്രകാരമുള്ള നികുതി ലാഭം ലഭിക്കുമെന്ന് ചുരുക്കം. എന്നാല്‍ സാധാരണ ബാങ്ക് നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ള ഇളവ് നല്‍കുന്നില്ല
നിര്‍ബന്ധിത നിക്ഷേപവും ലോക്കിങ് പിരിയഡും ചുരുങ്ങിയത് 15 വര്‍ഷത്തെ കാലയളവിലാണ് പിപിഎഫില്‍ പണം നിക്ഷേപിക്കുന്നത്. ഏഴ് വര്‍ഷത്തെ ലോക്കിങ് പിരിയഡും ഉണ്ട്. ചുരുക്കത്തില്‍ പണം സമ്പാദിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് വിരമിക്കുന്ന സമയത്ത് ഏറെ ഉപകാരപ്പെടുകയും ചെയ്യും. എന്നാല്‍ ബാങ്ക് നിക്ഷേപത്തിന് ഈ മെച്ചം ഇല്ല. അത്യാവശ്യം വന്നാല്‍ ബാങ്കില്‍ നിന്നു നാം പണം എടുക്കുക തന്നെ ചെയ്യും.
വിരമിക്കുമ്പോള്‍ വയസ്സുകാലത്തേക്ക് പണം സമ്പാദിച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിപിഎഫ് നല്ലൊരു ഓപ്ഷനാണ്. പുതിയ സംവിധാനമനുസരിച്ച് സ്ഥിരം ജോലി തന്നെ വേണമെന്നില്ല. പോസ്റ്റ് ഓഫിസുകളില്‍ മാത്രമല്ല ബാങ്കുകളിലും പിപിഎഫ് എക്കൗണ്ട് തുറക്കാനും പണം അടയ്ക്കാനും സാധിക്കും. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകളും പെയ്‌മെന്റുകളും അനുവദിക്കുന്നുണ്ട്.
പണ ലഭ്യത എളുപ്പത്തില്‍ പണം കൈയില്‍ കിട്ടുന്നുവെന്നത് മാത്രമാണ് ബാങ്ക് നിക്ഷേപത്തിനുള്ള ഒരു മെച്ചം. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ബാങ്ക് നിക്ഷേപം തിരിച്ചു വാങ്ങാനാകും. എന്നാല്‍ പിപിഎഫില്‍ കാത്തിരിക്കണം. എന്നാലും ബാങ്ക് നിക്ഷേപത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പിപിഎഫ് നിക്ഷേപം.

 

Post Your Comments Here ( Click here for malayalam )
Press Esc to close