നിക്ക് ജോണ്‍സണ്‍ പ്രിയങ്കയുടെ കാമുകന്‍

നിക്ക് ജോണ്‍സണ്‍ പ്രിയങ്കയുടെ കാമുകന്‍

വിഷ്ണു പ്രതാപ്
പ്രിയങ്കയുടെ കാമുകന്‍ ആരെന്ന ചോദ്യം ബോളിവുഡില്‍ ഒരുപാട് മുഴങ്ങിക്കേട്ടതാണ്. പക്ഷെ ആരെന്ന കാര്യം ഇതുവരെ കണ്ടുപടിക്കാനായിരുന്നില്ല. തനിക്കൊരു കാമുകനുണ്ടെന്ന് പ്രിയങ്ക തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ആരാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. ഷാരുഖ് ഖാന്‍ ആണെന്ന ഊഹാപോഹങ്ങളുണ്ടെങ്കിലും അതിനോടും താരം പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് വ്യക്തമാക്കിയിരിക്കുകയാണ് താരം. അമേരിക്കന്‍ യുവ ഗായകന്‍ നിക്ക് ജോണ്‍സിലാണ് പ്രിയങ്ക തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. പരിപാടികളിലും പാര്‍ട്ടികളിലുമെല്ലാം കൈകോര്‍ത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധയമായി.
ഇത്തവണ നിക്ക് ജോണ്‍സിന്റെ ബന്ധുവിന്റെ വിവാഹത്തിലാണ് പ്രിയങ്ക എത്തിയത്. പ്രണയിതാക്കളെപ്പോലെ കൈകോര്‍ത്ത് പിടിച്ചാണ് വിവാഹ വേദിയിലേയ്ക്ക് പ്രിയങ്ക എത്തിയത്. കുടുംബ ചടങ്ങില്‍ നിക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും ക്ഷണമില്ലായിരുന്നു. പക്ഷേ ചടങ്ങുകളിലുട നീളം പ്രിയങ്ക പങ്കെടുത്തു. ഇതോടെ പ്രണയം സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close