പുരികം വളച്ച് ലോകം കീഴടക്കി പ്രിയ…

പുരികം വളച്ച് ലോകം കീഴടക്കി പ്രിയ…

ഫിദ
പുരികം വളച്ച് യുവഹൃദയങ്ങളില്‍ സ്ഥാനം നേടിയ മലയാളത്തിന്റെ സ്വന്തം പ്രിയ വാര്യര്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. സണ്ണി ലിയോണിനും ദീപിക പദുക്കോണിനും പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം തിരയപ്പെട്ട വ്യക്തി എന്ന ബഹുമതിയാണ് പ്രിയ വാര്യര്‍ സ്വന്തമാക്കിയത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ…എന്നാരംഭിക്കുന്ന ഗാനത്തിലെ ഒരു രംഗമാണ് പ്രിയവാര്യര്‍ക്ക് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ആരാധകരെ നേടി നല്‍കിയത്. ഇതിനു പിന്നാലെയാണ് പ്രിയവാര്യര്‍ ആരെന്ന് അറിയുവാന്‍ ആളുകള്‍ ഗൂഗിളില്‍ തെരയാന്‍ ആരംഭിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close