പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

ഗായത്രി
ഒരു ആഡാര്‍ ലൗവ് ഫെയിം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക്. ബോളിവുഡിലെ സൂപ്പര്‍താരമായ രണവീര്‍ സിംഗിന്റെ നായികാ പദവി പ്രിയയെ തേടി എത്തിയിരിക്കുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രത്തിലൂടെയാകും പ്രിയയുടെ ബോളിവുഡ് പ്രവേശം എന്നാണറിയുന്നത്.
കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പോലീസുകാരനായാണ് രണ്‍വീര്‍ എത്തുന്നത്. എന്നാല്‍ പ്രിയ തന്നെയാണോ ചിത്രത്തിലെ നായിക എന്നത് സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ഒരു ആഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രിയ എന്ന പേര് ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട് കഴിഞ്ഞു. ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ഇത്രയും പ്രശസ്തിലേക്കെത്തിയ താരം എന്ന റെക്കാഡ് ഒരു പക്ഷേ പ്രിയയക്ക് മാത്രം അവകാശപ്പെട്ടതാകാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെല്ലാം പ്രിയയെ തേടി ആരാധകരുടെ ബഹളമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close