
ഫിദ-
ചെന്നൈ: തെന്നിന്ത്യന്‍ നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ശേഷമാണു പ്രിയാരാമന്‍ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതത്രെ. പാര്‍ട്ടിയില്‍ ചേരുന്നതിനു മുന്നോടിയായി നടി ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തു തന്നെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഏതെങ്കിലും സ്ഥാനമാനങ്ങള്‍ തന്റെ ലക്ഷ്യമല്ലെന്നും പ്രിയാരാമന്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോ എന്നു തീരുമാനിക്കേണ്ടതൃ ബിജെപി നേതൃത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ അഭിയിച്ചിട്ടുള്ള പ്രിയാരാമന്‍ തമിഴ് നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014ല്‍ വേര്‍പെടുത്തിയിരുന്നു.