കേരളത്തില്‍ ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്

കേരളത്തില്‍ ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: തിരുവനന്തപുരം-കണ്ണൂര്‍ അടക്കം രാജ്യത്തെ തിരക്കേറിയ പാതകളില്‍ സ്വകാര്യ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വെ പദ്ധതി. 500 കി.മീറ്റര്‍ ദൂരപരിധിക്ക് താഴെയുള്ള തെരഞ്ഞെടുത്ത പാതകളില്‍ ചില യാത്രാ ട്രെയിനുകളുടെ നടത്തിപ്പുചുമതലയാണ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ റെയില്‍വെ ആലോചിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഡല്‍ഹി -ലഖ്‌നോ, പ്രധാന തീര്‍ഥാടന പാതയായ മുംബൈ-ഷിര്‍ദി എന്നിവിടങ്ങളില്‍ പദ്ധതി ഉടന്‍ നടപ്പാക്കിയേക്കും.
തിരുവനന്തപുരംകണ്ണൂര്‍, ബംഗളൂരു-ചെന്നൈ, മുംബൈ-അഹ്മദാബാദ് തുടങ്ങിയ പാതകളും റെയില്‍വേയുടെ സജീവ പരിഗണനയിലുണ്ട്. ട്രെയിനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് 100 ദിവസത്തിനകം അപേക്ഷ ക്ഷണിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയടക്കമുള്ളവ കൈകാര്യംചെയ്യുന്ന ഐ.ആര്‍.സി.ടി.സിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ട്രെയിനുകള്‍ ഉടന്‍ കൈമാറും.
ടിക്കറ്റ് നിരക്ക് എത്രയെന്ന് അവര്‍ക്ക് തീരുമാനിക്കാം. നിശ്ചിത കാലയളവ് കണക്കാക്കി ഒരോ റൂട്ടിലും നിശ്ചിയിക്കുന്ന തുക ഒറ്റത്തവണയായി റെയില്‍വേ ഐ.ആര്‍.സി.ടി.സിയില്‍നിന്ന് ഈടാക്കും. അതേസമയം, റെയില്‍വേ ബോര്‍ഡ് നീക്കത്തില്‍ യൂനിയനുകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES