ഒരു മത്സരത്തിനില്ല, തന്റേതായ രീതിയില്‍ ജീവിക്കുന്നു: പൃഥ്വീ രാജ്

ഒരു മത്സരത്തിനില്ല, തന്റേതായ രീതിയില്‍ ജീവിക്കുന്നു: പൃഥ്വീ രാജ്

ഫിദ-
തന്റെ ഹൃദയം തന്നോട് പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വീരാജ്. അവ ചിലപ്പോള്‍ വിജയിക്കാം അ്‌ല്ലെങ്കില്‍ പരാജയപ്പെടാം. ‘കൂടെ’ പോലുള്ള ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ ‘രണം’ പോലുള്ള മറ്റു ചില ചിത്രങ്ങള്‍ വിജയിക്കില്ല എന്നെനിക്കറിയാം. എന്നാല്‍ 10 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത്തരം സിനിമകള്‍ ചെയ്തിലല്ലോ എന്ന വലിയ സങ്കടം എനിക്കുണ്ടാകും. അത് സംഭവിക്കാന്‍ പാടില്ല.
ഒരു മത്സരത്തിന്റെ ഭാഗമാകാന്‍ എനിക്ക് താല്‍പര്യമില്ല. സിനിമയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നയാള്‍, നമ്പര്‍ വണ്‍, ഇതിലൊന്നും എനിക്ക് താല്‍പ്പര്യമില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യണം. അങ്ങനത്തെ സിനിമകള്‍ ചെയ്യണമെങ്കില്‍ എന്താണ് വേണ്ടതെന്ന് നന്നായറിയാം. അതിന് വേണ്ടി ഒരു നടന്‍ അല്ലെങ്കില്‍ ഒരു താരമെന്ന നിലയില്‍ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം, അതു ഞാന്‍ ചെയ്യുന്നതെന്നും ‘പൃഥ്വി പറഞ്ഞു. ഒരു സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വീ ഇക്കാര്യം വ്യക്തമാക്കിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close