മൊത്തവിലയിലും വിലക്കയറ്റം

മൊത്തവിലയിലും വിലക്കയറ്റം

അളക ഖാനം
ന്യൂഡല്‍ഹി: ചില്ലറ വിലകള്‍ക്കു പുറമേ മൊത്തവിലയിലും കുതിപ്പ്. മൊത്ത വിലസൂചിക പ്രകാരമുള്ള നാണ്യപ്പെരുപ്പം ഇരട്ടിയിലേറെയായി. നവംബറിലെ വിലക്കയറ്റത്തോത് 3.93 ശതമാനം. തലേ നവംബറില്‍ 1.82 ശതമാനം മാത്രം. ചില്ലറവില സൂചിക പ്രകാരമുള്ള വിലക്കയറ്റം നവംബറില്‍ 3.63ല്‍ 4.88 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കള്‍ക്കാണു വലിയ വിലക്കയറ്റം. 1.34 ല്‍ നിന്ന് 5.28 ശതമാനമായി ഭക്ഷ്യവിലക്കയറ്റം. ഗോതന്പിന് 5.75 ശതമാനവും പയറുവര്‍ഗങ്ങള്‍ക്ക് 35.48 ശതമാനവും ഉരുളക്കിഴങ്ങിനു 40.7 ശതമാനവും വില കുറഞ്ഞിരുന്നു. എന്നാല്‍, ഉള്ളിക്കു 178.19 ശതമാനവും പച്ചക്കറികള്‍ക്ക് 59.8 ശതമാനവും വില കയറിയതാണു സൂചിക കുതിച്ചുകയറാന്‍ ഇടയാക്കിയത്.
പാചകവാതകം (31.3 %), പെട്രോള്‍ (10.57 %), ഡീസല്‍ (11.63%) എന്നിവയുടെ വിലക്കയറ്റംമൂലം ഇന്ധന വിഭാഗം 8.82 ശതമാനം ഉയര്‍ന്നു. അതേസമയം ഫാക്ടറി ഉത്പന്ന വിലകള്‍ 2.61 ശതമാനമേ കൂടിയുള്ളു.

Post Your Comments Here ( Click here for malayalam )
Press Esc to close