രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു

രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള പണപ്പെരുപ്പം 2013 ഡിസംബറിന് ശേഷമുള്ള ഉയരത്തിലെത്തി. ജൂണ്‍ മാസത്തില്‍ 5.77 ശതമാനമാണ് വിലക്കയറ്റം കൂടിയത്. മേയിലെ 4.43 ശതമാനത്തെ അപേക്ഷിച്ചു ഗണ്യമായ കുതിപ്പാണിത്. ഇത് ഇന്ധന, ഭക്ഷ്യ വില വര്‍ധനവിലേക്ക് നയിക്കും.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തലേമാസത്തെ 1.60 ശതമാനത്തില്‍ നിന്ന് 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51ല്‍ നിന്ന് 8.12 ശതമാനമായി. ഇന്ധനംഊര്‍ജം വിഭാഗത്തിലെ കയറ്റം 11.22ശതമാനത്തില്‍ നിന്ന് 16.18 ശതമാനത്തിലേക്ക് കുതിച്ചു. ആഗോള ക്രൂഡ് ഓയില്‍ വില കൂടിയതിനൊപ്പം ഇന്ധന വിലവര്‍ധിച്ചതാണ് ഈ കുതിപ്പിനു കാരണം.
ഉരുളക്കിഴങ്ങിന് 99.02 ശതമാനമാണു വിലക്കയറ്റം. ഉള്ളിക്ക് തലേമാസത്തെ 13.20ല്‍ നിന്ന് വില 18.25 ശതമാനത്തിലെത്തി. എന്നാല്‍ പയര്‍വര്‍ഗങ്ങള്‍ക്കു ഈ മാസവും വില കുറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close