പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

അജയ് തുണ്ടത്തില്‍ (പി.ആര്‍.ഓ)
തിരു: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രേംനസീര്‍ സുഹൃത്‌സമിതി, പ്രഥമ പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ 2018 പ്രഖ്യാപിച്ചു.തിരു: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രേംനസീര്‍ സുഹൃത്‌സമിതി, പ്രഥമ പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ 2018 പ്രഖ്യാപിച്ചു.
മികച്ച ചിത്രം- ഒരു കുപ്രസിദ്ധ പയ്യന്‍ – (നിര്‍മ്മാതാക്കള്‍-ടി.എസ്.ഉദയന്‍/എ.എസ്.മനോജ്)
മികച്ച ജനപ്രിയചിത്രം – കായംകുളം കൊച്ചുണ്ണി – (നിര്‍മ്മാതാവ്- ഗോകുലം ഗോപാലന്‍്)
മികച്ച പാരിസ്ഥിതിക ചിത്രം- നല്ല വിശേഷം – (നിര്‍മ്മാണം, സംവിധാനം- അജിതന്‍)
മികച്ച സംവിധായകന്‍ – മധുപാല്‍ – (ചിത്രം-ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച നവാഗത സംവിധായകന്‍- സക്കറിയ മുഹമ്മദ് – (ചിത്രം-സുഡാനി ഫ്രം നൈജീരിയ)
മികച്ച നടന്‍ – ശെന്തില്‍ രാജാമണി – (ചിത്രം-ചാലക്കുടിക്കാരന്‍ ചങ്ങാതി)
മികച്ച നടി – ഇനിയ (ചിത്രം-പരോള്‍) – മികച്ച സഹനടന്‍ – ബാലാജി ശര്‍മ്മ (ചിത്രം-ടെലിസ്‌ക്കോപ്പ്)
മികച്ച സഹനടി – സോണിയ മല്‍ഹാര്‍ (ചിത്രം-നീരവം) – മികച്ച പുതുമുഖ നായകന്‍ – ശ്രീജി ഗോപിനാഥന്‍ (ചിത്രം-നല്ലവിശേഷം)
മികച്ച പുതുമുഖ നായിക – ഓഡ്രിമിറിയം  (ചിത്രം-ഓര്‍മ്മ) – മികച്ച ഗാനരചയിതാവ് – പ്രഭാവര്‍മ്മ (ഗാനം – ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്… ചിത്രം-ഒടിയന്‍)
മികച്ച സംഗീത സംവിധായകന്‍ – എം.ജയചന്ദ്രന്‍ ചിത്രം-ഒടിയന്‍) – മികച്ച ഗായകന്‍ – സുദീപ് കുമാര്‍ (ഗാനം-കൊണ്ടോരാം കൊണ്ടോരാം… ചിത്രം-ഒടിയന്‍)
മികച്ച ഗായിക – സൂര്യഗായത്രി (ഗാനം-”ഞാനൊരു തൈ തരാം…” ചിത്രം-ഓര്‍മ്മ)
മികച്ച ഛായാഗ്രാഹകന്‍ – സുജിത് വാസുദേവ് (ചിത്രം-ആട്ടോര്‍ഷ)
മികച്ച തിരക്കഥാ കൃത്ത് – അജിത് പൂജപ്പുര (ചിത്രം-പരോള്‍)
മികച്ച കഥാകൃത്ത് – സുരേഷ് തിരുവല്ല (ചിത്രം-ഓര്‍മ്മ)
മികച്ച പി.ആര്‍.ഓ – അജയ് തുണ്ടത്തില്‍ (വിവിധ ചിത്രങ്ങള്‍)
സ്‌പെഷ്യല്‍ അവാര്‍ഡുകള്‍പ്രേംനസീര്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌ക്കാരം – പ്രേംകുമാര്‍
പ്രേംനസീര്‍ സംഗീത ശ്രേഷ്ഠ പുരസ്‌ക്കാരം – പന്തളം ബാലന്‍
മികച്ച ഹ്രസ്വചിത്രം – ‘നൂപുരം’ – (സംവിധാനം-നായകന്‍-ഡോ.അഖില്‍.എസ്.എസ്.)
മികച്ച ഡോക്യുമെന്ററി ചിത്രം – ‘ഓഖി’, കടല്‍ കാറ്റെടുത്തപ്പോള്‍’ – (നിര്‍മ്മാണം-സിക്സ്റ്റസ് പോള്‍സണ്‍)
പുരസ്‌ക്കാരങ്ങള്‍, ഏപ്രില്‍ അവസാനം തിരുവനന്തപുരത്ത് വെച്ച് വിതരണം ചെയ്യും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.