മോഹന്‍ലാലിനു ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം

മോഹന്‍ലാലിനു ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം

എംഎം കമ്മത്ത്-
തിരു:
ശാന്തിഗിരി ആശ്രമം വജ്ജ്രൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രണവപത്മം പരസ്‌കാരം നടന്‍ മോഹന്‍ലാലിന് സമ്മാനിക്കും. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ്) യുടെ മുന്‍ ചെയര്‍മാനുമായ ജാലാനാഥ് ഖനല്‍ പുരസ്‌കാരം സമ്മാനിക്കും. ശാന്തിഗിരി ആശ്രമം പ്രതിനിധി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, സംവിധായകനും നടനുമായ കെ. മധുപാല്‍, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ജി. രാജ് മോഹന്‍ എന്നിവരടങ്ങിയ സമിതിയാണു പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ചലച്ചിത്ര രംഗത്തുള്‍പ്പെടെ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്നു ജൂറി അംഗങ്ങള്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ ഗുരുസവിധ് ജ്ഞാനതപസ്വിയെ കൂടാതെ സബീര്‍ തിരുമല, സേതുനാഥ്, ജൂറി അംഗങ്ങളും പങ്കെടുത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.