ബാഹുബലി താരജോടികള്‍ വിവാഹിതരാകുന്നു

ബാഹുബലി താരജോടികള്‍ വിവാഹിതരാകുന്നു

ഗായത്രി
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം ബാഹുബലി താരജോടികളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന. ഏതാനും ദിവസം മുമ്പ് ബോളിവുഡ് താരം രവീണ ടണ്ഡന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. ്ര
പഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇത് നിഷേധിച്ച് രംഗത്തെത്തി. അനുഷ്‌കയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ തനിക്ക് ഏറെ വിഷമുണ്ടെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്. ഇതോടെ ഗോസിപ്പുകള്‍ക്ക് ശക്തി കുറഞ്ഞു.
എന്നാല്‍ ബാഹുബലി ഹിറ്റായതോടെ പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമെന്ന പ്രചാരണത്തിന് വീണ്ടും ചൂടുപിടിച്ചു. ബാഹുബലിയിലെ അഭിനയത്തിരക്ക് കാരണം 6000 വിവാഹാലോചനകള്‍ വരെ പ്രഭാസ് വേണ്ടെന്നു വച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് വീട്ടുകാര്‍ വധുവായി കണ്ടെത്തിയതെന്നായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇതും പ്രഭാസ് നിഷേധിച്ചു. ചെറിയ ഇടവേളക്ക് ശേഷമാണ് പ്രഭാസ് അനുഷ്‌ക വിവാഹം വീണ്ടും വാര്‍ത്തയാകുന്നത്.
ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിക്ക് ശേഷമാണ് പ്രഭാസും അനുഷ്‌കയും ഗോസിപ്പുകളില്‍ കുടുങ്ങി യത്. ബാഹുബലിയിലെ നായിക നായകന്മാരായി പ്രേക്ഷകരെ വിസ്മയിപ്പിച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ആരാധകരുടെ എണ്ണം കൂടിയത്. മിര്‍ച്ചി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി അനുഷ്‌കയും പ്രഭാസും ഒന്നിച്ചഭിനയിച്ചത്. ബില്ല എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. എന്നാല്‍ ഗോസിപ്പുകള്‍ക്ക് അവധി നല്‍കി 37 കാരനായ പ്രഭാസും 35 കാരിയായ അനുഷ്‌കയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാവുന്നത്. അതു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close