പവ്വര്‍ സ്റ്റാറില്‍ ഹോളിവുഡ് സൂപ്പര്‍ താരം ലൂവിസ് മാന്‍ഡിലര്‍

പവ്വര്‍ സ്റ്റാറില്‍ ഹോളിവുഡ് സൂപ്പര്‍ താരം ലൂവിസ് മാന്‍ഡിലര്‍

എഎസ്സ് ദിനേശ്-
കൊച്ചി: ആക്ടര്‍, ഡയറക്ടര്‍, പ്രൊഡ്യൂസര്‍, കഥാകൃത്ത് തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച, ഓസ്‌ട്രേലിയന്‍ ഹീറോ (Hollywood) LOUIS MANDYLOR ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ‘പവര്‍ സ്റ്റാറി’ല്‍ പ്രധാന കഥാപാത്രവുമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.
മൈ ബിഗ് ഫട് വെഡിങ്(2002), മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ്(2003), മൈ ബിഗ് ഫട് ഗ്രീക്ക് വെഡിങ്-2(2016)തുടങ്ങിയവയാണ് ലൂവിസ് മാന്‍ഡിലറിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
നൂറോളം ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുകയും രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഞ്ചു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും രണ്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും ചെയ്തിട്ടുള്ള ഹോളിവുഡിലെ പ്രശസ്തനായ താരം കൂടിയാണ് ലൂവിസ് മാന്‍ഡിലര്‍.
Rambo: Last Blood (2019) as Sheriff, I Almost Married a Serial Killer (2019), The Mercenary (2020) as LeClerc, The Debt Collector-2(2020) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.
മലയാള സിനിമക്ക് ഹോളിവുഡ് ശ്രദ്ധയാകര്‍ഷിക്കാന്‍ കൂടി ലഭിക്കുന്ന അവസരമാണ് സംവിധായകന്‍ ഒമര്‍ ലുലുവും, നായകന്‍ ബാബു ആന്റണിയും ഇതിലൂടെ ചേര്‍ന്ന് ഒരുക്കുന്നത്.
‘പവ്വര്‍ സ്റ്റാര്‍’ എന്ന ഈ ആക്ഷന്‍ ത്രില്ലര്‍, വേര്‍ച്ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്നു. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

ബാബു ആന്റണി-
പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഡയറക്ടര്‍ ഒമര്‍ ലുലു എന്നോട് പവര്‍സ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്‌സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോയെന്ന് ചോദിച്ചിരുന്നു. അമേരിക്കയില്‍ എനിക്കറിയാവുന്ന ആക്ടേഴ്‌സില്‍ ചിലരോട് ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തില്‍ സുഹൃത്തായ ലൂയിസ് മാഡിലരിനോടും ഞാന്‍ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്.
മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതില്‍ തുറക്കാന്‍ പവര്‍സ്റ്റാറിലൂടെ സാധിക്കട്ടെ. ‘പവ്വര്‍ സ്റ്റാര്‍’ എന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഇനി ലൂയിസ് മാഡിലരും ഉണ്ടാകും.

 

Post Your Comments Here ( Click here for malayalam )
Press Esc to close