പോസ്റ്റ് ഓഫീസിലും ആധാര്‍ നിര്‍ബന്ധം

പോസ്റ്റ് ഓഫീസിലും ആധാര്‍ നിര്‍ബന്ധം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ 31ആണ് അവസാന തിയതി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികള്‍ക്കെല്ലാം ഇത് ബാധകമാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കിയാലും മതി. ബാങ്കില്‍ നിക്ഷേപംനടത്തുമ്പോഴും മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോഴും മറ്റും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close