പോപ്പീസ് കൂടുതല്‍ എക്‌സ്‌ക്ലൂസീസ് ഷോപ്പുകള്‍ ആരംഭിച്ചു

പോപ്പീസ് കൂടുതല്‍ എക്‌സ്‌ക്ലൂസീസ് ഷോപ്പുകള്‍ ആരംഭിച്ചു

എംഎം കമ്മത്ത്-
കൊച്ചി: കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡായ പോപ്പീസ് ഗ്രൂപ്പ് കൂടുതല്‍ എക്‌സ്‌ക്ലൂസീസ് ഷോപ്പുകള്‍ ആരംഭിച്ചു. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായാണ് പോപ്പീസ് മുന്നേറ്റത്തിന് ഒരുങ്ങുന്നത്. കോവിഡ് കാലത്ത് കച്ചവട മാന്ദ്യമെന്ന് പൊതുവെ പറഞ്ഞപ്പോഴും പോപ്പീസ് ഗ്രൂപ്പിന് പറയാനുള്ളത് പുതിയ എക്‌സ്‌ക്ലൂസീസ് ഷോപ്പുകള്‍ ആരംഭിച്ച നേട്ടമാക്കിയ കഥപറയാനാണുള്ളത്. വിപണിയില്‍ ഇതുവരേയുള്ള മുന്നേറ്റത്തിനു സഹായിച്ച മള്‍ട്ടി ബ്രാന്‍ഡഡ് ഷോപ്പുകള്‍ക്ക് വേണ്ടി മാത്രമായി കുട്ടികളുടെ ഉല്‍പ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ തയാറാക്കുകയാണ്. കുഞ്ഞുടുപ്പുകള്‍ക്ക്പുറമേ സോപ്പും എണ്ണയും ഡയപ്പറും കളിപ്പാട്ടങ്ങളും വിപണിയില്‍ എത്തിക്കുന്നുണ്ട്. 2021 മാര്‍ച്ചിനകം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൂടി അന്‍പതോളം എക്‌സ്‌ക്ലൂസീസ് ബ്രാന്‍ഡ് ഷോപ്പുകള്‍ ആരംഭിക്കാനാണ് ഉദ്ദേശം. ഇതിനായി ബംഗളുരുവില്‍ പുതിയ ഫാക്ടറി ആരംഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറക്കുമ്പോള്‍ അറുനൂറോളം പേര്‍ക്ക് പുതുതായി ജോലി നല്‍കിയും ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന അഷ്ടപതിയില്‍ നിക്ഷേപം നടത്തി കൂടുതല്‍ മേഖലകളിലേക്ക് ചുവടു വക്കുകയാണ് പോപ്പീസ് ഗ്രൂപ്പ് .

 

Post Your Comments Here ( Click here for malayalam )
Press Esc to close